റണ്‍ റൈഡ്
Monday, May 6, 2024 1:18 AM IST
ലക്നോ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് വന്പൻ ജയം. 98 റണ്‍സിന് ലക്നോ സൂപ്പർ ജയ്ന്റ്സിനെ കോൽക്കത്ത കീഴടക്കി. സ്കോർ: കോൽക്കത്ത 235/6 (20). ലക്നോ 137 (16.1). കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ലക്നോയ്ക്ക് ഒരു ഘട്ടത്തിലും മുൻതൂക്കം നേടാൻ സാധിച്ചില്ല. മാർക്കസ് സ്റ്റോയിൻസ് (36) ആണ് ലക്നോയുടെ ടോപ് സ്കോറർ. കോൽക്കത്തയ്ക്കു വേണ്ടി വരുണ്‍ ചക്രവർത്തിയും ഹർഷിത് റാണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.ജയത്തോടെ കോൽക്കത്ത ഒന്നാം സ്ഥാനത്ത് എത്തി.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി സുനിൽ നരെയ്ൻ 39 പന്തിൽ 81 റണ്‍സ് അടിച്ചുകൂട്ടി. 23 റണ്‍സ് നേടിയ ശ്രേയസ് അയ്യറും 25 റണ്‍സുമായി ന രമൻദീപ് സിംഗുമാണ് കെകെആറിനെ 200 കടത്തിയത്. ഓപ്പണർ ഫിൽ സാൾട്ടും (32) മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. ലക്നോയിൽ ഐപിഎല്ലിലെ ഏറ്റവും ഉയർന്ന സ്കോറാണ് കോൽക്കത്ത നേടിയ 235/6. ഈ സീസണിൽ കെകെആർ 200+ സ്കോർ നേടുന്നത് ആറാം തവണയാണ്. ഒരു സീസണിൽ ഏറ്റവും കൂടുതൽ 200+ സ്കോർ എന്ന മുംബൈയുടെ ഐപിഎൽ റിക്കാർഡിനൊപ്പവും ഇതോടെ കോൽക്കത്ത എത്തി.
റണ്‍ റൈഡ്
കോൽക്കത്ത 11 8 3 16
രാജസ്ഥാൻ 10 8 2 16
ചെന്നൈ 11 6 5 12
ഹൈദരാബാദ് 10 6 4 12
ലക്നോ 11 6 5 12
ഡൽഹി 11 5 6 10
ബംഗളൂരു 11 4 7 8
പഞ്ചാബ് 11 4 7 8
ഗുജറാത്ത് 11 4 7 8
മുംബൈ 11 3 8 6