ഐഎസ്എൽ ഫുട്ബോൾ: മോ​​ഹ​​ൻ ബ​​ഗാ​​ൻ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സ്- ഒ​​ഡീ​​ഷ എ​​ഫ്സി രണ്ടാംപാദ സെമി ഫൈനൽ ഇന്ന്
ഐഎസ്എൽ ഫുട്ബോൾ: മോ​​ഹ​​ൻ ബ​​ഗാ​​ൻ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സ്-  ഒ​​ഡീ​​ഷ എ​​ഫ്സി രണ്ടാംപാദ സെമി ഫൈനൽ ഇന്ന്
Sunday, April 28, 2024 12:54 AM IST
കോ​​ൽ​​ക്ക​​ത്ത: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് ഫു​​ട്ബോ​​ൾ 2023-24 സീ​​സ​​ണി​​ന്‍റെ ആ​​ദ്യ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളെ ഇ​​ന്ന​​റി​​യാം. ര​​ണ്ടാം​​പാ​​ദ സെ​​മി ഫൈ​​ന​​ലി​​ൽ ഇ​​ന്ന് കോ​​ൽ​​ക്ക​​ത്ത സോ​​ൾ​​ട്ട് ലേ​​ക്ക് സ്റ്റേ​​ഡി​​യ​​ത്തി​​ൽ മോ​​ഹ​​ൻ ബ​​ഗാ​​ൻ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സും ഒ​​ഡീ​​ഷ എ​​ഫ്സി​​യും ഏ​​റ്റു​​മു​​ട്ടും. ഒ​​ഡീ​​ഷ​​യി​​ലെ ക​​ലിം​​ഗ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന ആ​​ദ്യ​​പാ​​ദ സെ​​മി​​യി​​ൽ ഒ​​ഡീ​​ഷ എ​​ഫ്സി 2-1ന്‍റെ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

ഈ ​​ചെ​​റി​​യ സ്വ​​ന്തം കാ​​ണി​​ക​​ൾ ന​​ൽ​​കു​​ന്ന ആ​​വേ​​ശ​​ത്തി​​ൽ ഈ ​​സ്കോ​​ർ മ​​റി​​ക​​ട​​ന്ന് വ​​ൻ ജ​​യ​​വു​​മാ​​യി തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ഫൈ​​ന​​ലാ​​ണ് മോ​​ഹ​​ൻ ബ​​ഗാ​​ൻ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഈ ​​സീ​​സ​​ണി​​ലെ ലീ​​ഗി​​ലെ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​ർ​​ക്കു​​ള്ള ഐ​​എ​​സ്എ​​ൽ ഷീ​​ൽ​​ഡ് നേ​​ടി​​യ ബ​​ഗാ​​ന് തു​​ട​​ർ​​ച്ച​​യാ​​യ ചാ​​ന്പ്യ​​ൻ​​ഷി​​പ്പാ​​ണ് ല​​ക്ഷ്യം.

ഈ ​​സെ​​മി ഫൈ​​ന​​ൽ ബ​​ഗാ​​ന് ഫൈ​​ന​​ൽ പോ​​ലെ ക​​ളി​​ക്കേ​​ണ്ട​​താ​​യി​​രി​​ക്കു​​ക​​യാ​​ണ്. ഒ​​ഡീ​​ഷ​​യു​​ടെ പ്ര​​വ​​ച​​നാ​​തീ​​ത​​മാ​​യ ആ​​ക്ര​​​​മ​​ണ​​രീ​​തി​​യെ ത​​ട​​യാ​​ൻ കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​യ പ്ര​​തി​​രോ​​ധ​​വും അ​​തി​​നൊ​​ത്ത ആ​​ക്ര​​മണ​​വും അ​​ന്‍റോ​​ണി​​യ ഹ​​ബാ​​സി​​ന്‍റെ ടീ​​മി​​ന് ന​​ട​​ത്തി​​യേ തീ​​രു.

ഈ ​​സീ​​സ​​ണി​​ൽ മോ​​ഹ​​ൻ ബ​​ഗാ​​നെ​​തി​​രേ മി​​ക​​ച്ച പ്ര​​ക​​ടന​​മാ​​ണ് ഒ​​ഡീ​​ഷ ന​​ട​​ത്തി​​യ​​ത്. ഈ ​​മി​​ക​​വ് ആ​​വ​​ർ​​ത്തി​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണ് സെ​​ർ​​ജി​​യോ ലൊ​​ബെ​​റോ​​യു​​ടെ ഒ​​ഡീ​​ഷ​​യ്ക്ക്.

സ്വ​​ന്തം ക​​ള​​ത്തി​​ൽ കാ​​ണി​​ക​​ൾ ന​​ല്കു​​ന്ന ഉൗ​​ർ​​ജം ആ​​ക്ര​​മ​​ണത്തി​​ലേ​​ക്കു വ​​രു​​ത്തി​​യാ​​ൽ ഒ​​ഡീ​​ഷ എ​​ഫ്സി ബു​​ദ്ധി​​മു​​ട്ടി​​ലാ​​കും. ഇ​​തു ത​​ട​​യാ​​ൻ കി​​ട്ടു​​ന്ന അ​​വ​​സ​​രം പ​​ര​​മാ​​വ​​ധി മു​​ത​​ലാ​​ക്കി കാ​​ണി​​ക​​ളെ നി​​ശ​​ബ്ദ​​രാ​​ക്കാ​​നു​​ള്ള ശ്ര​​മ​​മാ​​കും ലൊ​​ബെ​​റോ ന​​ട​​ത്തു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.