സിറ്റി തകർത്തു
Sunday, April 14, 2024 1:01 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വന്പൻ ജയം. ഹോം മത്സരത്തിൽ സിറ്റി 5-1ന് ല്യൂട്ടണ് സിറ്റിയെ തകർത്തു. ഡൈകി ഹഷിയോകയുടെ സെൽഫ് ഗോളാണ് ആദ്യം ല്യൂട്ടന്റെ വലയിൽ കയറിയത്.
പിന്നീട് മാറ്റിയോ കോവാസിക് (64’), ഹാലണ്ട് (76’ പെനാൽറ്റി), ജെറെമി ഡോകു (87’), ജോസ്കോ ഗ്വാർഡിയോൾ (90+3’) എന്നിവരും സിറ്റിക്കുവേണ്ടി സ്കോർ ചെയ്തു.
മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് 4-0ന് ടോട്ടൻഹാമിനെ തകർത്തു.