മാഞ്ചസ്റ്റർ x ലിവർപൂൾ ക്വാർട്ടർ
Friday, March 1, 2024 12:19 AM IST
ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോൾ ക്വാർട്ടർ ചിത്രം തെളിഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിലാണ് ക്വാർട്ടറിലെ ഹെവിവെയ്റ്റ് പോരാട്ടം.
അഞ്ചാം റൗണ്ടിൽ ലിവർപൂൾ 3-0ന് സതാംപ്ടണിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് 1-0ന് നോട്ടിങാം ഫോറസ്റ്റിനെയും കീഴടക്കി. ചെൽസി 3-2ന് ലീഡ്സ് യുണൈറ്റഡിനെയും വൂൾവ്സ് 1-0ന് ബ്രൈറ്റണിനെയും തോൽപ്പിച്ചും ക്വാർട്ടറിൽ പ്രവേശിച്ചു.
89-ാം മിനിറ്റിൽ കാസെമിറൊ നേടിയ ഗോളിലായിരുന്നു യുണൈറ്റഡിന്റെ ജയം. മാഞ്ചസ്റ്റർ സിറ്റി x ന്യൂകാസിൽ യുണൈറ്റഡ്, ചെൽസി x ലെസ്റ്റർ സിറ്റി, വൂൾവ്സ് x കവെൻട്രി എന്നിങ്ങനെയാണ് മറ്റ് ക്വാർട്ടർ പോരാട്ടങ്ങൾ.
ഇരട്ട ഗോൾ നേടിയ ജെയ്ഡൻ ഡാൻസിന്റെ (73’, 88’) മികവിലാണ് ലിവർപൂൾ ജയം സ്വന്തമാക്കിയത്. 1997ൽ 17-ാം വയസിൽ മൈക്കിൾ ഓവൻ ഹാട്രിക് നേടിയശേഷം ലിവർപൂളിനായി 2+ ഗോൾ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് പതിനെട്ടുകാരനായ ജെയ്ഡൻ ഡാൻസ്.