ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോൾ ടൂർണമെന്റിന് ഇന്നു തുടക്കമാകും
Thursday, February 22, 2024 12:38 AM IST
കോട്ടയം: ശ്രീ കേരള വർമ സ്പോർട്സ് അലുമ്നി അസോസിയേഷൻ സംഘടിപ്പിക്കുന്ന പുലിക്കോട്ടിൽ ലൂയിസ് സ്മാരക ഓൾ കേരള ഇന്റർ കൊളീജിയറ്റ് പ്രൈസ് മണി ബാസ്്കറ്റ്ബോൾ ടൂർണമെന്റിന് ഇന്നു തുടക്കമാകും.
തൃശൂർ ശ്രീ കേരള വർമ എൻഡിഎസ് ഫ്ലഡ് ലിറ്റ് ബാസ്ക്കറ്റ്ബോൾ കോർട്ടിലാണ് മത്സരങ്ങൾ. 25ന് സമാപിക്കും. വിജയികൾക്ക് 50,000 രൂപയാണ് സമ്മാനത്തുക.