സെ​​ബി മാ​​ളി​​യേ​​ക്ക​​ൽ

ഇ​റ്റാ​ന​ഗ​ർ: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ളി​ന്‍റെ ആ​ദ്യ​കി​രീ​ടം നേ​ടി​യ​തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി വേ​ള​യി​ൽ എ​ട്ടാം കി​രീ​ടം എ​ന്ന സ്വ​പ്ന​വു​മാ​യി കേ​ര​ളം ഇ​ന്ന് സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ൽ റൗ​ണ്ടിലെ ആദ്യ മത്സരത്തിനി​റ​ങ്ങും.

ആ​സാ​മാണ് എതിരാളികൾ. രാ​വി​ലെ പ​ത്തി​ന് മേ​ഘാ​ല​യ-​സ​ർ​വീ​സ​സ് മ​ത്സ​ര​ത്തോ​ടെ ഫൈ​ന​ൽ റൗ​ണ്ടി​നു തു​ട​ക്ക​മാ​കും. ഉ​ച്ച​ക​ഴി​ഞ്ഞു 2.30നാ​ണ് കേ​ര​ളം-​ആ​സാം മ​ത്സ​ര​ത്തി​ന്‍റെ​ കി​ക്കോ​ഫ്. യു​പി​യ​യി​ലെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ.

കേ​​ര​​ള​​ത്തി​​ലെ കൊ​​ടും ചൂ​​ടി​​ൽ​​നി​​ന്ന് ഞാ​​യ​​റാ​​ഴ്ച രാ​​ത്രി​​യോ​​ടെ അ​​രു​​ണാ​​ച​​ലി​​ൽ എ​​ത്തി​​യ ടീ​​മി​​നെ വ​​ര​​വേ​​റ്റ​​തു മോ​​ശ​​മ​​ല്ലാ​​ത്ത കാ​​ലാ​​വ​​സ്ഥ​​യാ​​യി​​രു​​ന്നു.

ഇ​​റ്റാ​​ന​​ഗ​​റി​​ൽ തി​​ങ്ക​​ളാ​​ഴ്ച 22 ഡി​​ഗ്രി ചൂ​​ട് ഉ​​ണ്ടാ​​യി​​രു​​ന്നു. അ​​തി​​നാ​​ൽ​​ത​​ന്നെ ര​​ണ്ടു മ​​ണി​​ക്കൂ​​റി​​ല​​ധി​​കം ന​​ല്ല രീ​​തി​​യി​​ൽ പ​​രി​​ശീ​​ല​​നം ന​​ട​​ത്താ​​ൻ ക​​ഴി​​ഞ്ഞു. എ​​ന്നാ​​ൽ, ഇ​​ന്ന​​ലെ കാ​​ലാ​​വ​​സ്ഥ ആ​​കെ മാ​​റി. പെ​​ട്ടെ​​ന്ന് മ​​ഴ​​പെ​​യ്യാ​​ൻ തു​​ട​​ങ്ങി പ​​രി​​ശീ​​ല​​ന​​ത്തി​​നി​​ടെ ര​​ണ്ടു​​ത​​വ​​ണ മ​​ഴ പെ​​യ്തു. അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലെ ത​​ണു​​പ്പ് വ​​ർ​​ധി​​ച്ചു. 15 മു​​ത​​ൽ 18 ഡി​​ഗ്രി വ​​രെ​​യാ​​ണ് ഇ​​ന്ന​​ല​​ത്തെ ഊ​​ഷ്മാ​​വ്.


ഗോ​​വ​​യും സ​​ർ​​വീ​​സ​​സും ഉ​​ൾ​​പ്പെടെ​​യു​​ള്ള ശ​​ക്ത​​മാ​​യ ഗ്രൂ​​പ്പ് എ​​യി​​ലാ​​ണ് കേ​​ര​​ളം. എ​​ന്നാ​​ലും, പ്ര​​തി​​കൂ​​ല​​ കാ​​ലാ​​വ​​സ്ഥ ഉ​​ൾ​​പ്പെടെ​​യു​​ള്ള പ്ര​​തി​​ബ​​ന്ധ​​ങ്ങ​​ളെ അ​​തി​​ജീ​​വി​​ച്ച് വി​​ജ​​യ​​ക്കൊ​​ടി പാ​​റി​​ക്കു​​മെ​​ന്ന ദൃ​​ഢ​​നി​​ശ്ച​​യ​​ത്തി​​ലാ​​ണ് നി​​ജോ ഗി​​ൽ​​ബ​​ർ​​ട്ടി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള കേ​​ര​​ള ടിം.

23​​ന് രാ​​ത്രി ഏ​​ഴി​​ന് ഗോ​​വ​​യു​​മാ​​യാ​​ണ് അ​​ടു​​ത്ത മ​​ത്സ​​രം. 25നും 28​​നും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​മ​​ത്സ​​ര​​ങ്ങ​​ൾ യ​​ഥാ​​ക്ര​​മം മേ​​ഘാ​​ല​​യ, അ​​രു​​ണാ​​ച​​ൽ​​പ്ര​​ദേ​​ശ് എ​​ന്നി​​വ​​രു​​മാ​​യാ​​ണ്. മാ​​ർ​​ച്ച് ഒ​​ന്നി​​നു രാ​​വി​​ലെ 10ന് ​​സ​​ർ​​വീ​​സ​​സു​​മാ​​യാ​​ണ് ലീ​​ഗി​​ലെ അ​​വ​​സാ​​ന​​മ​​ത്സ​​രം.

1973ൽ ​​ആ​​ദ്യ കി​​രീ​​ടം നേ​​ടി​​യ​​ശേ​​ഷം 91 -92, 92 -93, 2001-02, 2004 -05, 2017-18, 2021-22 വ​​ർ​​ഷ​​ങ്ങ​​ളി​​ലാ​​ണ് കേ​​ര​​ളം കി​​രീ​​ടം ചൂ​​ടി​​യ​​ത്. ഏ​​ഴു ത​​വ​​ണ​​യേ ജേ​​താ​​ക്ക​​ളാ​​യു​​ള്ളൂ​​വെ​​ങ്കി​​ലും 15 ത​​വ​​ണ കേ​​ര​​ളം ഫൈ​​ന​​ലി​​ൽ എ​​ത്തി​​യി​​ട്ടു​​ണ്ട്.