കോഹ്ലി- അനുഷ്ക ദന്പതികൾക്ക് രണ്ടാമത് കുഞ്ഞു പിറന്നു
Wednesday, February 21, 2024 1:39 AM IST
ലണ്ടൻ: വിരാട് കോഹ് ലി- അനുഷ്ക ശർമ ദന്പതികൾക്ക് കുഞ്ഞ് പിറന്നു. ആണ്‍കുഞ്ഞാണ് പിറന്നിരിക്കുന്നത്. 15നായിരുന്നു ജനനം. അകായ് എന്നാണ് പേരിട്ടിരിക്കുന്നത്. ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെയാണ് കോഹ് ലി പുറത്തുവിട്ടിരിക്കുന്നത്. ഇവർക്ക് വാമിക എന്ന മകളുണ്ട്.