പരിശീലകൻ ഇല്ലാതെ ബ്രസീൽ
Saturday, January 6, 2024 11:37 PM IST
റിയോ ഡി ജെനീറൊ: ബ്രസീൽ ദേശീയ ടീം മുഖ്യപരിശീലകസ്ഥാനത്തുനിന്ന് ഫെർണാണ്ടോ ഡിനിസ് പുറത്ത്.
ഡിനിസിന്റെ ശിക്ഷണത്തിൽ ബ്രസീൽ ആറ് മത്സരങ്ങൾ കളിച്ചതിൽ രണ്ട് ജയം മാത്രമാണുള്ളത്. ഒരു മത്സരം സമനിലയിൽ കലാശിച്ചപ്പോൾ മൂന്ന് എണ്ണത്തിൽ തോൽവി വഴങ്ങി.
സാവോ പോളോയുടെ പരിശീലകനായ ഡൊരിവൽ ജൂണിയർ ബ്രസീൽ മാനേജർ ആയേക്കുമെന്നു സൂചനയുണ്ട്.