ഇന്ത്യ മിന്നിച്ചു
Friday, January 5, 2024 11:46 PM IST
മുംബൈ: ഓസീസ് വനിതകൾക്കെതിരായ ആദ്യ ട്വന്റി-20യിൽ ഒന്പത് വിക്കറ്റ് ജയം സ്വന്തമാക്കി ഇന്ത്യ. സ്മൃതി മന്ദാന (54), ഷെഫാലി വർമ (63*) എന്നിവരാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.
17 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ടിറ്റസ് സന്ധുവാണ് ഓസീസിന്റെ ഇന്നിംഗ്സ് തകർത്തത്. സ്കോർ: ഓസ്ട്രേലിയ 141 (19.2), ഇന്ത്യ 145/1