കേരളം തോറ്റു
Thursday, December 21, 2023 12:31 AM IST
കൊച്ചി: കാഴ്ചപരിമിതരുടെ അന്തര്‍സംസ്ഥാന ക്രിക്കറ്റ് ടൂര്‍ണമെന്റായ നാഗേഷ് ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. അഞ്ചു വിക്കറ്റിന് ഉത്തര്‍പ്രദേശാണു കേരളത്തെ തോല്‍പ്പിച്ചത്.
കേരളം 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുത്തു. കേരളത്തിനുവേണ്ടി ജിബിന്‍ പ്രകാശ് (40), മനീഷ് എ (35), എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ യുപി അഞ്ചു പന്ത് ബാക്കിനില്‍ക്കേ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയം കൈപ്പിടിയിലൊതുക്കി.