പിഎസ്ജിക്കു സമനില
Tuesday, December 19, 2023 12:00 AM IST
ലിലെ: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ ഒന്നാം സ്ഥാനക്കാരായ പാരീസ് സെന്റ് ജെർമയ്നു സമനില. ലില്ല 1-1ന് പിഎസ്ജിയെ സമനിലയിൽ കുരുക്കി. 66-ാം മിനിറ്റിൽ പെനാൽറ്റി വലയിലാക്കി കിലിയൻ എംബപ്പെ പിഎസ്ജിയെ മുന്നിലെത്തിച്ചു.
എന്നാൽ, 90+4-ാം മിനിറ്റിൽ ജൊനാഥൻ ഡേവിഡിന്റെ ഗോൾ ലില്ലയ്ക്കു സമനില നൽകി. പിഎസ്ജിക്ക് 37 പോയിന്റും രണ്ടാമതുള്ള നീസിന് 32 പോയിന്റുമാണ്.