ഇന്ത്യയിലേക്കുള്ള ഇംഗ്ലീഷ് ടീം
Wednesday, December 13, 2023 1:33 AM IST
ലണ്ടൻ: ജനുവരിയിൽ ആരംഭിക്കാനിരിക്കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. അഞ്ചു മത്സര പരന്പരയിലെ ആദ്യ മത്സരം ജനുവരി 25 മുതൽ 29 വരെ ഹൈദരാബാദിൽ നടക്കും.
16 അംഗങ്ങളുടെ ടീമിൽ മൂന്നു പുതുമുഖങ്ങളാണുള്ളത്. പേസർ ഗസ് അറ്റ്കിൻസണ്, ഓഫ് സ്പിന്നർമാരായ ടോം ഹാർട്ലി, ഷോയ്ബ് ബഷീർ എന്നിവരാണ് ടെസ്റ്റിലെ പുതുമുഖങ്ങൾ. ബെൻ സ്റ്റോക്സ് ആണ് ക്യാപ്റ്റൻ. സീനിയർ പേസർ ജയിംസ് ആൻഡേഴ്സണും ടീമിലുണ്ട്. ക്രിസ് വോക്സ്, ലിയാം ഡൗസണ്‍, വിൽ ജാക്സ് എന്നിവരാണ് ടീമിലില്ലാത്ത പ്രമുഖർ.