ഗോകുലം കളത്തിൽ
Monday, December 11, 2023 2:43 AM IST
ശ്രീനഗർ: ഐ ലീഗ് ഫുട്ബോളിൽ വിജയപാതയിൽ തിരിച്ചെത്താൻ ഗോകുലം കേരള എഫ്സി ഇന്ന് റിയൽ കാഷ്മീരിനെതിരേ. കഴിഞ്ഞ അഞ്ചു കളിയിൽ ഒരു ജയം മാത്രമാണ് ഗോകുലത്തിനുള്ളത്. മൂന്നെണ്ണം സമനിലയായപ്പോൾ ഒരു മത്സരത്തിൽ തോറ്റു. ഇതോടെ ഗോകുലം എട്ടു കളിയിൽ 13 പോയിന്റുമായി ആറാം സ്ഥാനത്തേക്കു പതിച്ചു.