കാര്യവട്ടം ട്വന്റി 20: നാളെ ടീമുകളെത്തും
Thursday, November 23, 2023 1:37 AM IST
തിരുവനന്തപുരം: ഇന്ത്യയും-ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി20 മത്സരങ്ങൾക്കായി ഇരുടീമുകളും നാളെ തിരുവനന്തപുരത്ത് എത്തും. ചാർട്ടേഡ് വിമാനത്തിൽ ഉച്ചയ്ക്ക് 12.30 ഓസ്ട്രേലിയൻ ടീമും വൈകുന്നേരം 6.30ന് ഇന്ത്യൻ ടീമും തിരുവനന്തപുരത്തിറങ്ങും.
ടീം ഇന്ത്യക്ക് ഹയാത്ത് റീജൻസിയിലും ഓസീസ് സംഘത്തിന് വിവാന്ദ ബൈ താജിലുമാണ് താമസമൊരുക്കിയിട്ടുള്ളത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നു മുതൽ നാലുവരെ ഓസ്ട്രേലിയയും അഞ്ചു മുതൽ എട്ടു വരെ ഇന്ത്യയും കാര്യവട്ടത്ത് പരിശീലനം നടത്തും. ഞായറാഴ്ച രാത്രി ഏഴിനാണ് മത്സരം.
മലയാളി അനന്ദപത്മനാഭൻ കാര്യവട്ടത്ത് അന്പയറായി ഇറങ്ങുന്നുവെന്ന പ്രത്യേകതയും ഇന്ത്യ -ഓസ്ട്രേലിയ രണ്ടാം ട്വന്റി 20ക്ക് ഉണ്ടാവും.