കോ​ല്‍ക്ക​ത്ത: 2023 ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ല്‍ പ്ര​തീ​ക്ഷ​ക​ള്‍ നി​ല​നി​ര്‍ത്തി പാ​ക്കി​സ്ഥാ​ന്‍. ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ന്ന നി​ര്‍ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ഏ​ഴു വി​ക്ക​റ്റു​ക​ള്‍ക്ക് ബം​ഗ്ലാ​ദേ​ശി​നെ ത​ക​ര്‍ത്തു. ബം​ഗ്ലാ​ദേ​ശ് 45.1 ഓ​വ​റി​ല്‍ 204. പാ​ക്കി​സ്ഥാ​ന്‍ 32.3 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റി​ന് 205.

ജ​യി​ച്ചെ​ങ്കി​ലും പാ​ക്കി​സ്ഥാ​ന് സെ​മി​ക്കു​ള്ള സാ​ധ്യ​ത​ക​ള്‍ വി​ദൂ​ര​മാ​ണ്. ആ​റാം തോ​ല്‍വി​യോ​ടെ ബം​ഗ്ലാ​ദേ​ശ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍നി​ന്ന് പു​റ​ത്താ​യി. തു​ട​ര്‍ച്ച​യാ​യ നാ​ലു തോ​ല്‍വി​ക​ള്‍ക്കു​ശേ​ഷം പാ​ക്കി​സ്ഥാ​ന്‍ നേ​ടു​ന്ന ആ​ദ്യ ജ​യ​മാ​ണ്. ഓ​പ്പ​ണ​ര്‍മാ​രാ​യ ഫ​ഖ​ര്‍ സ​മാ​ന്‍ - അ​ബ്ദു​ള്ള ഷ​ഫീ​ഖ് കൂ​ട്ടു​കെ​ട്ടാ​ണ് പാ​ക് ജ​യം എ​ളു​പ്പ​മാ​ക്കി​യ​ത്. 21.1 ഓ​വ​റി​ല്‍ 128 റ​ണ്‍സാ​ണ് ഇ​രു​വ​രും സ്‌​കോ​ര്‍ബോ​ര്‍ഡി​ല്‍ ചേ​ര്‍ത്ത​ത്.


പ്ലെ​യിം​ഗ് ഇ​ല​വ​ണി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ ഫ​ഖ​ര്‍ സ​മാ​ന്‍ ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. 74 പ​ന്തു​ക​ള്‍ നേ​രി​ട്ട് മൂ​ന്ന് ഫോ​റും ഏ​ഴ് സി​ക്സും പ​റ​ത്തി 81 റ​ണ്‍സെ​ടു​ത്ത സ​മാ​നാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ ടോ​പ് സ്‌​കോ​റ​റും. ഷ​ഫീ​ഖ് 69 പ​ന്തി​ല്‍ നി​ന്ന് ര​ണ്ട് സി​ക്സും ഒ​മ്പ​ത് ഫോ​റു​മ​ട​ക്കം 68 റ​ണ്‍സെ​ടു​ത്തു. ക്യാ​പ്റ്റ​ന്‍ ബാ​ബ​ര്‍ അ​സ​മി​ന് (9) ഈ ​മ​ത്സ​ര​ത്തി​ലും തി​ള​ങ്ങാ​നാ​യി​ല്ല.