യുണൈറ്റഡ് ജയം
Monday, October 9, 2023 12:44 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വന്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം, ചെൽസി ടീമുകൾക്കു ജയം. മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1ന് ബ്രെന്റ്ഫോർഡിനെ പരാജയപ്പെടുത്തി. പകരക്കാനായി ഇറങ്ങി അവസാന ഇഞ്ചുറി ടൈമിൽ രണ്ടു ഗോളുകൾ നേടിയ സ്കോട് മാക്ടോമിനെയാണ് യുണൈറ്റഡിന് വിജയമൊരുക്കിയത്.
ലീഗിൽ ചെൽസിക്കു തുടർച്ചയായ രണ്ടാം ജയം. ചെൽസി 4-1ന് ബേണ്‍ലിയെ തോൽപ്പിച്ചു. ലീഗിൽ മാർച്ചിനുശേഷം ചെൽസി നേടുന്ന തുടർ ജയമാണ്. ലൂട്ടൻ ടൗണിനെ 1-0ന് തോൽപ്പിച്ച് ടോട്ടൻഹാം പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. എവർട്ടണ് 3-0ന് ബേണ്‍മൗത്തിനെയും ഫുൾഹാം 3-1ന് ഷെഫീൽഡ് യുണൈറ്റഡിനെയും തോൽപ്പിച്ചു.