ഹോക്കി ഫൈനൽ; ക്രിക്കറ്റ് സെമി
Thursday, October 5, 2023 11:38 PM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഇന്ന് ടീം ഇനത്തിൽ രണ്ട് നിർണായക മത്സരങ്ങൾ. പുരുഷ ഹോക്കിയിൽ ഇന്ത്യ ഫൈനലിന് ഇന്നിറങ്ങും. ജപ്പാനാണ് ഇന്ത്യയുടെ എതിരാളികൾ. ദക്ഷിണകൊറിയയെ 5-3നു കീഴടക്കിയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്.
ചൈനയെ 2-3നു കീഴടക്കി ജപ്പാനും സ്വർണ പോരാട്ടത്തിനു യോഗ്യത നേടി. ഒളിന്പിക്സ് വെങ്കലത്തിനൊപ്പം ചേർത്തുവയ്ക്കാൻ ഏഷ്യൻ ഗെയിംസ് സ്വർണമാണ് ഇന്ത്യൻ ഹോക്കി ടീമിന്റെ ലക്ഷ്യം.
ക്രിക്കറ്റിൽ ഇന്ത്യയുടെ യുവസംഘം സെമി പോരാട്ടത്തിന് ഇറങ്ങും. ഇന്ത്യൻ സമയം രാവിലെ 6.30നാണ് മത്സരം. ബംഗ്ലാദേശാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി. ക്വാർട്ടറിൽ 23 റണ്‍സിന് നേപ്പാളിനെ കീഴടക്കിയാണ് ഏഷ്യൻ ഗെയിംസ് പുരുഷ ട്വന്റി-20 ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ പ്രവേശിച്ചത്. മലേഷ്യയെ രണ്ട് റണ്‍സിന് ബംഗ്ലാദേശ് സെമിയിൽ തോൽപ്പിച്ചു.
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലാണ് മറ്റൊരു സെമി പോരാട്ടം. 11.30നാണ് ഈ മത്സരം.