ഹാ​​​​ങ്ഝൗ: ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സ് പു​​​​രു​​​​ഷ ക്രി​​​​ക്ക​​​​റ്റി​​​​ൽ ഇ​​​​ന്ത്യ സെ​​​​മി​​​​യി​​​​ൽ. ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ 203 റ​​​​ണ്‍​സ് വി​​​​ജ​​​​യ​​​​ല​​​​ക്ഷ്യ​​​​വു​​​​മാ​​​​യി ഇ​​​​റ​​​​ങ്ങി​​​​യ നേ​​​​പ്പാ​​​​ൾ മി​​​​ക​​​​ച്ച ചെ​​​​റു​​​​ത്തു​​നി​​​​ല്പാ​​​​ണു ന​​​​ട​​​​ത്തി​​​​യ​​​​ത്. നി​​​​ശ്ചി​​​​ത 20 ഓ​​​​വ​​​​റി​​​​ൽ ഒ​​​​ൻ​​​​പ​​​​ത് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 179 റ​​​​ണ്‍​സെ​​​​ടു​​​​ക്കാ​​​​നേ നേ​​​​പ്പാ​​​​ളി​​​​ന് ക​​​​ഴി​​​​ഞ്ഞു​​​​ള്ളൂ.

ഇ​​​​ന്ത്യ​​​​ക്കാ​​​​യി ര​​​​വി ബി​​​​ഷ്ണോ​​​​യി നാ​​​​ല് ഓ​​​​വ​​​​റി​​​​ൽ 24 റ​​​​ണ്‍​സ് വ​​​​ഴ​​​​ങ്ങി​​​​യും ആ​​​​വേ​​​​ശ് ഖാ​​​​ൻ 32 റ​​​​ണ്‍​സ് വ​​​​ഴ​​​​ങ്ങി​​​​യും മൂ​​​​ന്നു വി​​​​ക്ക​​​​റ്റ് വീ​​​​തം വീ​​​​ഴ്ത്തി. 15 പ​​​​ന്തി​​​​ൽ നാ​​​​ല് സി​​​​ക്സ് സ​​​​ഹി​​​​തം 32 റ​​​​ണ്‍​സെ​​​​ടു​​​​ത്ത ദീ​​​​പേ​​​​ന്ദ്ര സിം​​​​ഗാ​​​​ണ് നേ​​​​പ്പാ​​​​ളി​​​​ന്‍റെ ടോ​​​​പ് സ്കോ​​​​റ​​​​ർ. സ​​​​ണ്‍​ദീ​​​​പ് ജോ​​​​റ 12 പ​​​​ന്തി​​​​ൽ 29 റ​​​​ണ്‍​സെ​​​​ടു​​​​ത്തു.


ടോ​​​​സ് നേ​​​​ടി ബാ​​​​റ്റിം​​​​ഗ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത ഇ​​​​ന്ത്യ നി​​​​ശ്ചി​​​​ത 20 ഓ​​​​വ​​​​റി​​​​ൽ നാ​​​​ല് വി​​​​ക്ക​​​​റ്റി​​​​ന് 202 റ​​​​ണ്‍​സെ​​​​ടു​​​​ത്തു. ഓ​​​​പ്പ​​​​ണ​​​​ർ യ​​​​ശ​​​​സ്വി ജ​​​​യ്സ്വാ​​​​ളി​​​​ന്‍റെ സെ​​​​ഞ്ചു​​​റി​​​യാ​​​ണ് 100 (49) ഇ​​​​ന്ത്യ​​​​ൻ ഇ​​​​ന്നിം​​​​ഗ്സി​​​​ന് ക​​​​രു​​​​ത്താ​​​​യ​​​​ത്.

എ​​​​ട്ടു ഫോ​​​​റും ഏ​​​​ഴു സി​​​​ക്സും ജ​​​​യ്സ്വാ​​​​ളി​​​​ന്‍റെ ബാ​​​​റ്റി​​​​ൽനി​​​​ന്ന് പി​​​​റ​​​​ന്നു. അ​​​​ഞ്ചാം വി​​​​ക്ക​​​​റ്റ് കൂ​​​​ട്ടു​​​​കെ​​​​ട്ടി​​​​ൽ റി​​​​ങ്കു സിം​​​​ഗും 37 (15), ശി​​​​വം ദു​​​​ബെ​​​​യും 25 (19) ന​​​​ട​​​​ത്തി​​​​യ കൂ​​​​റ്റ​​​​ൻ അ​​​​ടി​​​​ക​​​ൾ ഇ​​​​ന്ത്യ​​​​ൻ സ്കോ​​​​ർ 200 ക​​​​ട​​​​ത്തി​. ര​​​​ണ്ട് ഫോ​​​​റും നാ​​​​ല് സി​​​​ക്സും സ​​​​ഹി​​​​ത​​​​മാ​​​​ണ് റി​​​​ങ്കു 37 റ​​​​ണ്‍​സെ​​​​ടു​​​​ത്ത​​​​ത്.