ലോവ്ലിന ഫൈനലിൽ
Tuesday, October 3, 2023 11:45 PM IST
ഹാങ്ഝൗ: ലോക ബോക്സിംഗ് ചാന്പ്യൻ ലോവ്ലിന ബോർഗോഹെയ്ൻ ഏഷ്യൻ ഗെയിംസ് 75- കിലോഗ്രാം വനിതാ വിഭാഗത്തിൽ ഫൈനലിൽ. ഫൈനൽ പ്രവേശനത്തോടെ ഇന്ത്യൻതാരം പാരീസ് ഒളിന്പിക് യോഗ്യത സ്വന്തമാക്കി.
സെമി ഫൈനലിൽ ഏഷ്യൻ ചാന്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവ് തായ്ലൻഡിന്റെ ബെയ്സണ്‍ മാണികോണിനെ 5-0ന് തകർത്താണ് ലോവ്ലിനയുടെ ഫൈനൽ പ്രവേശം. ഇന്നു നടക്കുന്ന ഫൈനലിൽ ലോവ്ലിന സ്വർണമെഡലിനായി ചൈനയുടെ ലിൻ ക്വിയനെ നേരിടും.
54 കിലോഗ്രം വനിതകളുടെ ബോക്സിംഗിൽ ഇന്ത്യയുടെ പ്രീതി പവാർ വെങ്കല മെഡൽ നേടി. ചൈനയുടെ ചാംഗ് യുവാനോടാണു പ്രീതി സെമിയിൽ തോറ്റത്.
പുരുഷന്മാരുടെ 92 കിലോഗ്രാം വിഭാഗത്തിൽ നരേന്ദർ ബർവാൾ സെമി ഫൈനലിൽ തോറ്റ് വെങ്കലമെഡൽ കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.