കേരളത്തിന് വെങ്കലം
Tuesday, October 3, 2023 11:45 PM IST
കൊച്ചി: ആസാമിലെ ഗോഹട്ടിയില്‍ നടന്ന എട്ടാമത് നാഷണല്‍ ലോണ്ബൗളിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം ഡബിള്‍സില്‍ കേരളത്തിനു വെങ്കലം. പശ്ചിമ ബംഗാളിനെ 23 - 14 എന്ന സ്കോറിന് തോല്‍പ്പിച്ചാണു കേരളം വെങ്കലം നേടിയത്.
കേരളത്തിനുവേണ്ടി എറണാകുളം കായിക യുവജന കാര്യാലയം മേഖല ഓഫീസിലെ ക്ലര്‍ക്കായ ആഡ്രിന്‍ മാത്യു ലൂയിസ്, പന്തളം എന്‍എസ്എസ് കോളജിലെ അസോസിയേറ്റ് പ്രഫസറും കായിക വിദ്യാഭ്യാസ വിഭാഗം മേധാവിയുമായ ഡോ. ജയകുമാര്‍ എന്നിവരുടെ ടീമാണു മെഡല്‍ നേടിയത്.