ഇന്ത്യ x ഇംഗ്ലണ്ട് ഉപേക്ഷിച്ചു
Sunday, October 1, 2023 12:43 AM IST
ഗോഹട്ടി: 2023 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം മഴയെത്തുടർന്ന് ടോസ് പോലും ഇടാതെ ഉപേക്ഷിച്ചു.
ഇംഗ്ലണ്ടിനെതിരേ നടക്കേണ്ടിയിരുന്ന മത്സരമാണ് ഉപേക്ഷിച്ചത്. ഇംഗ്ലണ്ടിന് നാളെ ബംഗ്ലാദേശുമായും ഇന്ത്യക്ക് തിങ്കളാഴ്ച നെതർലൻഡ്സുമായും സന്നാഹ മത്സരം ശേഷിക്കുന്നുണ്ട്. ഇന്ത്യ x നെതർലൻഡ്സ് പോരാട്ടവും കാര്യവട്ടത്താണ് നടക്കുക.