എൽ ക്ലാസിക്കോ ഒക്ടോബറിൽ
Saturday, September 16, 2023 12:48 AM IST
മാഡ്രിഡ്: 2023-24 സീസണിലെ ആദ്യ എൽ ക്ലാസിക്കോ (ബാഴ്സലോണ x റയൽ മാഡ്രിഡ്) പോരാട്ടത്തിന്റെ തീയതി പ്രഖ്യാപിച്ചു.
ഒക്ടോബർ 28ന് ഇന്ത്യൻ സമയം രാത്രി 7.45നാണ് സീസണിലെ ആദ്യ എൽ ക്ലാസിക്കോ പോരാട്ടം. ലാ ലിഗ ഫിക്സ്ചറിൽ എഫ്സി ബാഴ്സലോണയുടെ ഹോം മത്സരമാണിത്.
ലോകത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടമായ എൽ ക്ലാസിക്കോയുടെ 297-ാം പതിപ്പാണ് ഒക്ടോബറിൽ അരങ്ങേറുക.