രാഹുൽ ഇന്ത്യൻ ടീമിൽ
Friday, September 15, 2023 3:40 AM IST
കോൽക്കത്ത: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിൽ മലയാളി താരം കെ.പി. രാഹുൽ. രാഹുൽ, ബ്രൈസ് മിറാൻഡ എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിൽനിന്ന് ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട കളിക്കാർ. രാഹുലിനെക്കൂടാതെ സുനിൽ ഛേത്രി മാത്രമാണു സീനിയർ തലത്തിലുള്ള ഏകതാരം.
അണ്ടർ 23 ടീമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുക.
ഈ മാസം 19ന് ചൈനയ്ക്കെതിരേയാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യ, ചൈന എന്നിവയ്ക്കൊപ്പം ബംഗ്ലാദേശ്, മ്യാന്മാർ ടീമുകളാണ് ഗ്രൂപ്പ് എയിലുള്ളത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ നോക്കൗട്ടിൽ നേരിട്ട് പ്രവേശിക്കും.