ദി കിംഗ്... 47
Wednesday, September 13, 2023 1:44 AM IST
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കറിന്റെ 49 സെഞ്ചുറി എന്ന ലോക റിക്കാർഡിലേക്കു വിരാട് കോഹ്ലിക്കുള്ളതു വെറും രണ്ടു സെഞ്ചുറിയുടെ അകലം മാത്രം. 2023ൽ ഇതിനോടകം മൂന്ന് ഏകദിന സെഞ്ചുറി തികച്ച കോഹ്ലി ഈ വർഷം സച്ചിനെ മറികടന്നേക്കും.
കാരണം, ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം ഏകദിന ലോകകപ്പ് തുടങ്ങിയ പോരാട്ടങ്ങളുടെ ദിനങ്ങളാണ് കോഹ്ലിക്കു മുന്നിലുള്ളത്.
സച്ചിനെ വെല്ലുന്ന പ്രകടനമാണ് ഏകദിനത്തിൽ കോഹ്ലി കാഴ്ചവയ്ക്കുന്നത്. രാജ്യാന്തര കരിയറിൽ (ഏകദിനം, ടെസ്റ്റ്, ട്വന്റി-20) കോഹ്ലിക്ക് 77 സെഞ്ചുറിയായി. ടെസ്റ്റിൽ 29, ഏകദിനത്തിൽ 47, ട്വന്റി-20യിൽ ഒന്ന് എന്നിങ്ങനെയാണത്. 100 സെഞ്ചുറിയുമായി (ടെസ്റ്റിൽ 51, ഏകദിനത്തിൽ 49) സച്ചിൻ മാത്രമാണ് കോഹ്ലിക്കു മുന്നിലുള്ളത്.
എക്കാലത്തെയും മികച്ച ഏകദിന ക്രിക്കറ്റർ എന്ന പട്ടത്തിലേക്ക് നീങ്ങുന്ന കോഹ്ലിയുടെ 47 സെഞ്ചുറികളിലൂടെ...
കോഹ്ലി ക്യാപ്റ്റൻ
രാജ്യാന്തര ഏകദിനം
മത്സരം: 95
ഇന്നിംഗ്സ്: 91
റണ്‍സ്: 5449
ഉയർന്ന സ്കോർ: 160*
100/50: 21/27