പോർച്ചുഗല്ലാട്ടം...
Wednesday, September 13, 2023 1:44 AM IST
ലണ്ടന്‍: 2024 യുവേഫ യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തില്‍ പോര്‍ച്ചുഗലിനു വമ്പന്‍ ജയം. സസ്പെൻഷനിലായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയിറങ്ങിയ പോര്‍ച്ചുഗല്‍ 9-0നു ലക്സംബർഗിനെ തകർത്തു.
ഗോണ്‍കാളോ ഇനാസിയോ (12’, 45+4’), ഗോണ്‍കാളോ റാമോസ് (18’, 33’), ഡിയാഗോ ജോട്ട (57’, 77’) എന്നിവർ പോർച്ചുഗലിനായി ഇരട്ട ഗോൾ സ്വന്തമാക്കി. ക്രൊയേഷ്യ 1-0ന് അര്‍മേനിയയെയും സ്ലൊവാക്യ 3-0ന് ലിക്റ്റൻസ്റ്റൈനെയും കീഴടക്കി.
ചരിത്ര ജയം
ഫുട്ബോൾ ചരിത്രത്തിൽ പോർച്ചുഗലിന്റെ ഏറ്റവും വലിയ ജയമാണ് ലക്സംബർഗിനെതിരേ നേടിയ 9-0. ലിക്റ്റൻസ്റ്റൈൻ, കുവൈറ്റ് ടീമുകൾക്കെതിരേ 8-0ന് നേടിയതായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ ജയം.