ശ്രേയസ് തിരിച്ചെത്തും
Wednesday, September 13, 2023 1:44 AM IST
കൊളംബൊ: പുറത്തിനു പരിക്കേറ്റ് വിശ്രമത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ വൈകാതെ ടീമിൽ മടങ്ങിയെത്തുമെന്ന സൂചന നൽകി ബിസിസിഐ.
ഇന്നലെ ശ്രീലങ്കയ്ക്കെതിരായ ഏഷ്യ കപ്പ് സൂപ്പർ ഫോർ മത്സരത്തിലും ശ്രേയസ് അയ്യർ ഇന്ത്യൻ ടീമിൽ ഇല്ലായിരുന്നു. ഗ്രൂപ്പ് എയിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ശ്രേയസ് ഇന്ത്യക്കുവേണ്ടി ഇറങ്ങി. എന്നാൽ, സൂപ്പർ ഫോറിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ശ്രേയസ് പുറത്തിരുന്നു.