തോൽവിയിലും ആഘോഷം
Monday, May 22, 2023 12:41 AM IST
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഹോം മത്സരത്തിൽ ബാഴ്സലോണയ്ക്കു തോൽവി. റയൽ സോസിദാദ് 2-1ന് ബാഴ്സലോണയെ കീഴടക്കി. മൈക്കൽ മെറിനൊ (5’), അലക്സാണ്ടർ സൂർലത്ത് (72’) എന്നിവർ സോസിദാദിനായി ഗോൾ നേടിയപ്പോൾ റോബർട്ട് ലെവൻഡോവ്സ്കി (90’) യുടെ വകയായിരുന്നു ബാഴ്സയുടെ മറുപടി.
അതേസമയം, തോൽവിയിലും ബാഴ്സലോണ 2022-23 സീസണ് ലാ ലിഗ കിരീടം ആഘോഷമാക്കി. കഴിഞ്ഞ മത്സരത്തിൽ എസ്പാന്യോളിനെതിരേ ജയം നേടിയ ബാഴ്സലോണ കിരീടം ഉറപ്പാക്കിയിരുന്നു. റയൽ സോസിദാദിനെതിരായ ഹോം മത്സരശേഷം ബാഴ്സലോണയ്ക്ക് സ്പാനിഷ് ലാ ലിഗ ട്രോഫി സമ്മാനിച്ചു. 2018-19നുശേഷം ബാഴ്സലോണയുടെ ആദ്യ ലാ ലിഗ കിരീടമാണ്.