മിലാനു ജയം
Monday, May 22, 2023 12:41 AM IST
മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ എസി മിലാൻ ഹോം മത്സരത്തിൽ 5-1ന് സംപ്ഡോറിയയെ തകർത്തു. ഒലിവിയെ ജിറൂ മിലാനുവേണ്ടി ഹാട്രിക് നേടി. 36 മത്സരങ്ങളിൽനിന്ന് 64 പോയിന്റുമായി എസി മിലാൻ അഞ്ചാം സ്ഥാനത്തുണ്ട്. ഒന്നാമതുള്ള നാപ്പോളി നേരത്തേ കിരീടം സ്വന്തമാക്കിയതാണ്. യുവന്റസ്, ഇന്റർ, ലാസിയൊ ടീമുകളാണ് ആദ്യനാല് സ്ഥാനങ്ങളിൽ.