ബയേണ്‍ തോറ്റു
Monday, May 22, 2023 12:41 AM IST
മ്യൂണിക്: ജർമൻ ബുണ്ടസ് ലിഗയിൽ കിരീടപോരാട്ടം മുറുകുന്നു. ഹോം മത്സരത്തിൽ ബയേണ്‍ മ്യൂണിക്ക് 1-3ന് ലൈപ്സിഗിനൊട് പരാജയപ്പെട്ടു. സെർജി ഗ്നാബ്രിയുടെ (25’) ഗോളിൽ മുന്നിൽകടന്നശേഷമായിരുന്നു ബയേണിന്റെ തോൽവി.
33 മത്സരങ്ങളിൽനിന്ന് 68 പോയിന്റുമായി ബയേണ്‍ മ്യൂണിക്കാണ് ലീഗിന്റെ തലപ്പത്ത്. 32 മത്സരങ്ങളിൽ 67 പോയിന്റുമായി ഡോർട്ട്മുണ്ട് തൊട്ടുപിന്നിലുണ്ട്.