സിറ്റി ജേതാക്കൾ
Sunday, May 21, 2023 1:04 AM IST
മാഞ്ചസ്റ്റർ: പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കൾ. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ ആഴ്സണൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി വഴങ്ങിയതോടെയാണ് പോയിന്റ് നിലയിൽ ഒന്നാം സ്ഥാനക്കാരായ സിറ്റി കിരീടം ഉറപ്പിച്ചത്.
ഇനിയുള്ള മത്സരങ്ങൾ എല്ലാം ജയിച്ചാലും ആഴ്സനലിന് സിറ്റിയെ മറികടക്കാൻ ആവില്ല. 37 മത്സരങ്ങൾ കളിച്ച ആഴ്സനലിന് 81 പോയിന്റും രണ്ടു മത്സരം കുറച്ചു കളിച്ച സിറ്റിക്ക് 85 പോയിന്റുമാണുള്ളത്. പത്തൊമ്പതാം മിനിറ്റിൽ തായ്വോ അവോനിയിയാണ് നോട്ടിങ് ഹാമിന്റെ വിജയഗോൾ നേടിയത്. കഴിഞ്ഞ ആറ് സീസണിൽ സിറ്റിയുടെ അഞ്ചാം കിരീടമാണിത്. തുടർച്ചയായ മൂന്നാമത്തേതും.