പഞ്ചാബ് കിംഗ്സിനെ പരാജയപ്പെടുത്തി രാജസ്ഥാന്; പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി
Saturday, May 20, 2023 1:31 AM IST
ധർമശാല: പഞ്ചാബ് കിംഗ്സിനെതിരായ ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനു വിജയം. നാലു വിക്കറ്റിനാണു രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 187 റണ്‍സ് നേടി. മറുപടി പറഞ്ഞ രാജസ്ഥാൻ രണ്ടു പന്ത് ബാക്കിനിൽക്കെ വിജയംകണ്ടു.
ജയത്തോടെ രാജസ്ഥാൻ നേരിയ പ്ലേഓഫ് സാധ്യത നിലനിർത്തി. നിലവിൽ രാജസ്ഥാനും ബാംഗ്ലൂരിനും 14 പോയിന്റ് വീതമുണ്ട്. അടുത്ത മത്സരത്തിൽ ആർസിബി ആറു റണ്‍സിനോ അതിൽ കൂടുതലോ മാർജിനിൽ പരാജയപ്പെട്ടാൽ റോയൽസ് നെറ്റ് റണ്‍റേറ്റിൽ മുന്നിലെത്തും.
ഓപ്പണർ യശസ്വി ജയ്സ്വാൾ (36 പന്തിൽ 50), ദേവദത്ത് പടിക്കൽ (30 പന്തിൽ 51), ഷിംറോണ്‍ ഹെറ്റ്മയർ (28 പന്തിൽ 46) എന്നിവർ രാജസ്ഥാനായി തിളങ്ങി. സിക്സറടിച്ച് ധ്രുവ് ജൂറലാണ് രാജസ്ഥാന്റെ വിജയം പൂർത്തിയാക്കിയത്.