നദാൽ ഫ്രഞ്ച് ഓപ്പണിൽ ഇല്ല
Friday, May 19, 2023 12:54 AM IST
മയ്യോർക്ക: ഈ മാസം അവസാനം ആരംഭിക്കാനിരിക്കുന്ന 2023 സീസണ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൽനിന്ന് കളിമണ്‍കോർട്ടിന്റെ രാജകുമാരൻ സ്പെയിനിന്റെ റാഫേൽ നദാൽ പിന്മാറി.
2004നുശേഷം നദാൽ ഇല്ലാതെ നടക്കുന്ന ആദ്യ ഫ്രഞ്ച് ഓപ്പണ്‍ ആണ് ഇത്തവണത്തേത്. പരിക്കിൽനിന്നു മോചിതനാകാത്തതാണു പിന്മാറാൻ കാരണം.
22 കിരീടങ്ങളുമായി പുരുഷ സിംഗിൾസ് ഗ്രാൻസ്ലാം നേട്ടത്തിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചുമായി റിക്കാർഡ് പങ്കിടുകയാണു നദാൽ. 14 തവണ ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കി റിക്കാർഡ് കുറിച്ച് താരമാണ് റാഫേൽ നദാൽ.