തായ്ക്വോണ്ടോ പ്രീമിയർ ലീഗ്
Saturday, April 1, 2023 1:37 AM IST
ന്യൂഡൽഹി: ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, കബഡി, ടെന്നീസ്, ബാഡ്മിന്റൺ തുടങ്ങിയവയ്ക്കുശേഷം തായ്ക്വോണ്ടോ പ്രീമിയർ ലീഗും വരുന്നു.
ജൂണിൽ ഡൽഹിയിൽ നടക്കുന്ന ഫ്രാഞ്ചൈസി മോഡൽ ലീഗിൽ ഹൈദരാബാദ്, രാജസ്ഥാൻ, മഹാരാഷ്ട്ര, അസം, ഡൽഹി, ബംഗളൂരു, ഡെറാഡൂണ്‍, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ചെന്നൈ, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നുള്ള ടീമുകളായിരിക്കും മത്സരിക്കുക. ഗ്രാൻഡ്മാസ്റ്റർമാരായ ജുൻ ലീ, ലോകചാന്പ്യൻ മൂണ്‍ ഡേ സുങ് എന്നിവർ ലീഗിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
.