ടൂഹെൽ ബയേണ്‍ കോച്ച്
Sunday, March 26, 2023 1:25 AM IST
മ്യൂണിക്: യൂലിയൻ നഗെൽസ്മാനെ പുറത്താക്കി ബയേണ്‍ മ്യൂണിക്കിന്റെ പുതിയ പരിശീലകനായി തോമസ് ടൂഹെലിനെ ക്ലബ് നിയമിച്ചു.
ഇംഗ്ലീഷ് ക്ലബ് ചെൽസിയിൽനിന്നു പുറത്താക്കപ്പെട്ട പരിശീലകനാണു തോമസ് ടൂഹെൽ. നഗെൽസ്മാന്റെ കീഴിൽ 84 മത്സരങ്ങൾ കളിച്ച ബയേണ്‍ മ്യൂണിക് 60 ജയം സ്വന്തമാക്കി.
ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടൻഹാം ഹോട്ട്സ്പുറിന്റെ പരിശീലകനായി നഗെൽസ്മാൻ ചുമതലയേറ്റേക്കും എന്നു സൂചനയുണ്ട്.