കോ​​​​​ൽ​​​​​ക്ക​​​​​ത്ത: 1962 ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സ് സ്വ​​​​​ർ​​​​​ണ ജേ​​​​​താ​​​​​വാ​​​​​യ ഇ​​​​​ന്ത്യ​​​​​ൻ മു​​​​​ൻ ഫു​​​​​ട്ബോ​​​​​ള​​​​​ർ തു​​​​​ള​​​​​സി​​​​​ദാ​​​​​സ് ബെ​​​​​ല​​​​​റാം (87) അ​​​​​ന്ത​​​​​രി​​​​​ച്ചു.

ഡി​​​​​സം​​​​​ബ​​​​​ർ മു​​​​​ത​​​​​ൽ മൂ​​​​​ത്രാ​​​​​ശ​​​​​യ രോ​​​​​ഗ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​ൻ ഫു​​​​​ട്ബോ​​​​​ളി​​​​​ന്‍റെ സു​​​​​വ​​​​​ർ​​​​​ണ കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​മാ​​​​​യ 1950 ക​​​​​ളി​​​​​ലെ​​​​​യും 60ക​​​​​ളി​​​​​ലെ​​​​​യും പ്ര​​​​​തി​​​​​നി​​​​​ധി​​​​​യാ​​​​​ണ് തു​​​​​ള​​​​​സി​​​​​ദാ​​​​​സ്. ചു​​​​​നി ഗോ​​​​​സ്വാ​​​​​മി, പി.​​​​​കെ. ബാ​​​​​ന​​​​​ർ​​​​​ജി എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കൊ​​​​​പ്പം തു​​​​​ള​​​​​സി​​​​​ദാ​​​​​സി​​​​​നെ​​​​​യും ചേ​​​​​ർ​​​​​ത്ത് “ഹോ​​​​​ളി ട്രി​​​​​നി​​​​​റ്റി’’ എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ച്ചിരു​​​​​ന്ന​​​​​ത്.

1960 റോം ​​​​​ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത ഇ​​​​​ന്ത്യ​​​​​ൻ ഫു​​​​​ട്ബോ​​​​​ൾ ടീ​​​​​മി​​​​​ന്‍റെ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക സാ​​​​​ന്നി​​​​​ധ്യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി 27 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ 10 ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.


ഒ​​​​​ളി​​​​​ന്പി​​​​​ക്സ് ഗോ​​​​​ൾ

ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി ഗോ​​​​​ൾ നേ​​​​​ടി​​​​​യ അ​​​​​വ​​​​​സാ​​​​​ന ക​​​​​ളി​​​​​ക്കാ​​​​​ര​​​​​നാ​​​​​ണ് തു​​​​​ള​​​​​സീ​​​​​ദാ​​​​​സ്. 1960 റോം ​​​​​ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ ഗ്രൂ​​​​​പ്പ് ഘ​​​​​ട്ട​​​​​ത്തി​​​​​ലെ അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ പെ​​​​​റു​​​​​വി​​​​​നെ​​​​​തി​​​​​രേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ആ ​​​​​ഗോ​​​​​ൾ. 1960ൽ ​​​​​ആ​​​​​ണ് ഇ​​​​​ന്ത്യ അ​​​​​വ​​​​​സാ​​​​​ന​​​​​മാ​​​​​യി ഒ​​​​​ളി​​​​​ന്പി​​​​​ക് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​ത്.

ഹം​​​​​ഗ​​​​​റി, ഫ്രാ​​​​​ൻ​​​​​സ്, പെ​​​​​റു എ​​​​​ന്നീ ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കൊ​​​​​പ്പം ഡെ​​​​​ത്ത് ഗ്രൂ​​​​​പ്പ് എ​​​​​ന്ന് വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ട്ട ഡി​​​​​യി​​​​​ൽ ആ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ. ഹം​​​​​ഗ​​​​​റി​​​​​ക്കെ​​​​​തി​​​​​രേ​​​​​യും (1-2) പെ​​​​​റു​​​​​വി​​​​​നെ​​​​​തി​​​​​രേ​​​​​യും (1-3) ഇ​​​​​ന്ത്യ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടെ​​​​​ങ്കി​​​​​ലും തു​​​​​ള​​​​​സി​​​​​ദാ​​​​​സ് ര​​​​​ണ്ട് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും ഗോ​​​​​ൾ നേ​​​​​ടി.