ഡേവിഡ്സണ് കമ്യൂണിക്കേഷന്‍സിന് മൂന്നു പുരസ്കാരങ്ങൾ
Tuesday, March 4, 2025 11:45 PM IST
കോട്ടയം: അഫാഖ്സ് കമ്യൂണിക്കോണ് അവാര്‍ഡ്സ് രണ്ടാം എഡിഷനില്‍ മൂന്ന് അവാര്‍ഡുകളുമായി ഡേവിഡ്സണ് പിആര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ്.
കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി, കിംസ്ഹെല്‍ത്ത്, കെസ്മാര്‍ട്ട് എന്നിവയ്ക്കായി ഡേവിഡ്സണ് പിആര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് നടത്തിയ പിആർ കാന്പയിനുകളാണ് അവാര്‍ഡിന് അര്‍ഹരാക്കിയത്.
മുംബൈയില്‍ നടന്ന ചടങ്ങില്‍ ഡേവിഡ്സണ് പിആര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഫൗണ്ടര്‍ ആന്‍ഡ് സിഇഒ റിച്ചി ഡി. അലക്സാണ്ടര്‍, അസോസിയേറ്റ് അക്കൗണ്ട് എക്സിക്യൂട്ടീവുമാരായ അബിദ സെന്‍, എസ്. ഭവ്യശ്രീ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
28 കാറ്റഗറികളിലായി 38 ബ്രാന്‍ഡുകളാണ് വിവിധ അവാര്‍ഡുകള്‍ക്കായി മത്സരിച്ചത്. പബ്ലിക് റിലേഷൻസ് രംഗത്തെ മികവ്, കോര്‍പ്പറേറ്റ് റെപ്യൂട്ടേഷന് മാനേജ്മെന്റ്, ക്രൈസിസ് കമ്യൂണിക്കേഷന്‍ സ്ട്രാറ്റജീസ് തുടങ്ങിയവയിലെ മികവാണ് അവാര്‍ഡിനായി പരിഗണിച്ചത്.