എസ്എഫ്ബിസികെ 2024 ബാങ്കിംഗ് എക്സലന്‍സ് അവാര്‍ഡ് ബാങ്ക് ഓഫ് ബറോഡയ്ക്ക്
Tuesday, March 4, 2025 11:45 PM IST
കൊച്ചി: സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരള (എസ്എഫ്ബിസികെ) ബാങ്കിംഗ് എക്സലന്‍സ് ആന്‍ഡ് ബിസിനസ്മെന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്സിലെ ബെസ്റ്റ് ബാങ്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ് ബാങ്ക് ഓഫ് ബറോഡയ്ക്ക്. കൊച്ചിയിലെ ഹോട്ടല്‍ ഹോളിഡേ ഇന്നില്‍ നടന്ന ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
ബാങ്ക് ഓഫ് ബറോഡ എറണാകുളം സോണ്‍ ജനറല്‍ മാനേജരും സോണല്‍ ഹെഡുമായ ശ്രീജിത്ത് കൊട്ടാരത്തില്‍ പുരസ്കാരം ഏറ്റുവാങ്ങി. 2024 സാമ്പത്തിക വര്‍ഷം ബാങ്കിംഗ് മേഖലയ്ക്ക് ബാങ്ക് ഓഫ് ബറോഡ നല്കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമാണിത്.
ബാങ്കിംഗ് മികവ്, ഉപഭോക്തൃ സേവനം, സാമ്പത്തിക നവീകരണം എന്നിവയോടുള്ള ബാങ്ക് ഓഫ് ബറോഡയുടെ പ്രതിബദ്ധതയ്ക്കാണ് ഈ അംഗീകാരമെന്ന് അധികൃതർ വ്യക്തമാക്കി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ബാങ്കിന് ഈ ബഹുമതി ലഭിക്കുന്നത്.