ആറ്റുകാൽ ക്ഷേത്രത്തിലേക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇന്ററാക്റ്റീവ് കിയോസ്ക്
Tuesday, March 4, 2025 11:45 PM IST
തിരുവനന്തപുരം: ക്ഷേത്രങ്ങൾക്ക് സന്പൂർണ ഡിജിറ്റൽ സൊല്യൂഷൻ നൽകുന്നതിന്റെ ഭാഗമായി ആറ്റുകാൽ ക്ഷേത്രത്തിലേക്ക് ഇന്ററാക്റ്റീവ് കിയോസ്ക് കൈമാറി സൗത്ത് ഇന്ത്യൻ ബാങ്ക്.
ക്ഷേത്രത്തിലെ പണമിടപാടുകൾ, പൂജ വഴിപാടുകൾ എന്നിവ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഡിജിറ്റൽവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിയോസ്ക് സ്ഥാപിച്ചത്.
ഭക്തർക്ക് സ്വയം ഇടപാടുകൾ നടത്താൻ കഴിയുന്ന രീതിയിലാണ് കിയോസ്കിന്റെ പ്രവർത്തനമെന്നതിനാൽ കൗണ്ടറിനു മുന്നിലുള്ള തിരക്ക് പരമാവധി നിയന്ത്രിക്കാനും ക്ഷേത്ര സന്ദർശനം സുഗമമാക്കാനും സാധിക്കും.
ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങ് സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജർ എച്ച്. ചിത്ര ആദ്യ ഇടപാടു നടത്തി ഉദ്ഘാടനംചെയ്തു. ആറ്റുകാൽ ട്രസ്റ്റ് പ്രസിഡന്റ് വി. ശോഭ, ട്രഷറർ ഗീത കുമാരി, വൈസ് പ്രസിഡന്റ് കൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി അനുമോദ്, സൗത്ത് ഇന്ത്യൻ ബാങ്ക് റീജണൽ ഹെഡ് പ്രവീണ്‍ ജോയ്, ഡിജിറ്റൽ പ്രൊഡക്ട്സ് ഹെഡ് കെ.കെ. വിഭ, എജിഎം എസ്. ഹരിശങ്കർ, ഡിജിറ്റൽ സെയിൽസ് ഹെഡ് വി. വിശ്വരാജ്, ക്ലസ്റ്റർ ഹെഡ് പി.വി. ശ്രീജിത്ത്, ട്രിവാൻഡ്രം മെയിൻ ബ്രാഞ്ച് മാനേജർ പി. ശ്രീജിത്ത് പി എന്നിവർ പങ്കെടുത്തു.