വനിതാദിനത്തില്‍ വണ്ടര്‍ലായില്‍ സ്ത്രീകള്‍ക്കു മാത്രം പ്രവേശനം
Tuesday, March 4, 2025 11:45 PM IST
കൊച്ചി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് എട്ടിന് എല്ലാ വണ്ടര്‍ലാ പാര്‍ക്കുകളിലും വനിതകള്‍ക്കു മാത്രം പ്രവേശനം. പത്തു വയസു വരെയുള്ള ആണ്‍കുട്ടികള്‍ക്കും പാര്‍ക്ക് സന്ദര്‍ശിക്കാം.
ഒരു ടിക്കറ്റെടുത്താല്‍ രണ്ടു പേര്‍ക്കു പ്രവേശനം അനുവദിക്കുന്ന ഓഫറും ആഘോഷ പരിപാടികളും അന്നുണ്ടാകും. കൊച്ചിയില്‍ പ്രത്യേക ഡിജെ സെഷന്, അതിഥികള്‍ക്കായി മത്സരങ്ങള്‍, വിവിധ വിനോദ പരിപാടികള്‍ എന്നിവ ഒരുക്കുമെന്നു വണ്ടര്‍ലാ ഹോളിഡേയ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.