ഗ്രീവ്സ് പുതിയ ഉപകരണ ശ്രേണി പുറത്തിറക്കി
Tuesday, March 4, 2025 11:45 PM IST
കൊച്ചി: ഗ്രീവ്സ് കോട്ടണ്‍ ലിമിറ്റഡിന്റെ ഡിവിഷനായ ഗ്രീവ്സ് റീട്ടെയില്‍ ഉയര്‍ന്ന കാര്യക്ഷമതയുള്ള നിര്‍മാണോപകരണങ്ങളുടെ പുതിയ ശ്രേണി പുറത്തിറക്കി.
മിനി എസ്കവേറ്റര്‍ റേഞ്ച് , ഇലക്ട്രിക് സിസര്‍ ലിഫ്റ്റ് റേഞ്ച്, ഇലക്ട്രിക് ബൂം ലിഫ്റ്റ് എന്നിവയാണ് പുതിയ ഉത്പന്നങ്ങള്‍.
വളര്‍ന്നുവരുന്ന അടിസ്ഥാന സൗകര്യ-വ്യാവസായിക വികസന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം, പാരിസ്ഥിതിക ഉത്തരവാദിത്വം ഉറപ്പാക്കിക്കൊണ്ട് ഉത്പാദനക്ഷമത വര്‍ധിക്കുന്നവയാണ് പുതിയ ശ്രേണിയെന്ന് അധികൃതർ പറഞ്ഞു.