ബാങ്ക് ഓഫ് ഇന്ത്യ 111 പുതിയ ശാഖകള്‍ തുറന്നു
Tuesday, March 4, 2025 11:45 PM IST
കൊച്ചി: ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തുടനീളം 111 പുതിയ ശാഖകള്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ആലത്തൂര്‍, പന്തീരാങ്കാവ്, പയ്യന്നൂര്‍, അങ്കമാലി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലാണു പുതിയ ശാഖകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
പുതുതായി ഉദ്ഘാടനം ചെയ്ത ശാഖകള്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ രാജ്യവ്യാപക സാന്നിധ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രജനീഷ് കര്‍ണാടക് പറഞ്ഞു.