അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനത്തിന് തുടക്കം
Tuesday, February 25, 2025 10:38 PM IST
കൊച്ചി: ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം (എഐഎസ് ഇഎഫ് )സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം (ഐഎസ് സി 2025) ബംഗളൂരുവിലെ ലീല ഭാരതീയ സിറ്റിയിൽ ആരംഭിച്ചു.
സുഗന്ധവ്യഞ്ജന വ്യാപാരത്തിലെ വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്യുന്ന നാലു ദിവസത്തെ സമ്മേളനത്തിൽ ആഗോള വ്യവസായപ്രമുഖരും നയരൂപീകരണ വിദഗ്ധരും ഗവേഷകരും പങ്കെടുക്കുന്നുണ്ട്. ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. കൃഷ്ണ എം. എല്ല ഉദ്ഘാടനം ചെയ്തു.
ആഗോള സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ പ്രധാന പങ്കാളിയായ ഇന്ത്യ ഇന്ന് ആഗോളവിപണിയുടെ 25 ശതമാനം വിഹിതം നിലനിർത്തുന്നുണ്ടെന്ന് സ്പൈസസ് ബോർഡ് ഇന്ത്യ സെക്രട്ടറി പി. ഹേമലത പറഞ്ഞു. എഐഎസ് ഇഎഫ് ചെയർമാൻ ഇമ്മാനുവൽ നമ്പുശേരിൽ, വൈസ് ചെയർമാൻ നിഷേഷ് ഷാ എന്നിവർ പ്രസംഗിച്ചു.