കേരളത്തിൽ സൾഫ്യൂറിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കും
Tuesday, February 25, 2025 12:14 AM IST
കൊച്ചി: ഖത്തർ ആസ്ഥാനമായുള്ള മലയാളി സംരംഭകരുടെ കമ്പനിയായ ബിഐഇഡബ്ല്യുയു ഇന്റർനാഷണൽ കേരളത്തിൽ സൾഫ്യൂറിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കും. ഇതിനുള്ള ധാരണാപത്രം കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരളയിൽ അധികൃതർ മന്ത്രി പി. രാജീവിനു കൈമാറി.
കൊച്ചി അമ്പലമേട്ടിൽ 1200 ടൺ പ്രതിദിന ശേഷിയുള്ള സൾഫ്യൂറിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കാനാണു പദ്ധതി. പദ്ധതിക്കായി ആകെ നിക്ഷേപം 800 കോടി രൂപയാണെന്ന് കന്പനി സിഇഒ റിയാസ് ആദവും ടെക്നിക്കൽ ഡയറക്ടർ സലിം മുല്ലപ്പിള്ളിയും അറിയിച്ചു. പദ്ധതിയിൽ 600 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അവർ പറഞ്ഞു.