കേരളത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്ന് മാന്‍ കാന്‍കോര്‍
Monday, February 24, 2025 12:35 AM IST
കൊച്ചി: ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ മുന്‍നിര കമ്പനിയായ മാന്‍ കാന്‍കോര്‍ കേരളത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കും.
പരമ്പരാഗത സുഗന്ധവ്യഞ്ജനങ്ങള്‍ നിര്‍മിക്കുന്നതിനും ആന്റി ഓക്സിഡന്റ്, നാച്ചുറൽ കളേഴ്സ്, പേഴ്സണല്‍ കെയര്‍ ഇന്‍ഗ്രീഡിയന്‍സ്, സ്പൈസ് എക്സ്ട്രാക്ട് എന്നിവയുടെ ഉത്പാദനരംഗത്ത് പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനുമാണ് കമ്പനി കൂടുതല്‍ നിക്ഷേപം നടത്തുന്നതെന്ന് മാന്‍കാന്‍കോര്‍ ചെയര്മാന് ജോണ്‍ മാന്‍ പറഞ്ഞു.
കേരളത്തിലെ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി, പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് തുറന്നു. കമ്പനിയുടെ അങ്കമാലി കാമ്പസിൽ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം ജോണ്‍ മാന്‍ നിര്‍വഹിച്ചു.