ടാറ്റ സഫാരിയുടെ 27 വര്‍ഷം ആഘോഷിക്കുന്നു
Monday, February 24, 2025 12:35 AM IST
കൊച്ചി: ഇന്ത്യന്‍ വിപണിയില്‍ 27 വര്‍ഷം പൂര്‍ത്തിയാക്കി ടാറ്റ സഫാരി. സഫാരിയുടെ 27 വര്‍ഷത്തെ വിജയയാത്രയെ ആഘോഷിക്കുന്നതിന്റെ ഭാഗമായി കമ്പനി സ്റ്റെല്‍ത്ത് എന്നപേരില്‍ ലിമിറ്റഡ് എക്സ്ക്ലൂസീവ് മോഡല്‍ പുറത്തിറക്കി.
2,700 യൂണിറ്റുകളില്‍ പരിമിതപ്പെടുത്തിയിരിക്കുന്ന പ്രീമിയം എഡിഷന് ഹാരിയറിലും സഫാരിയിലും ലഭ്യമാകും. സ്ലീക്ക്, മോണോടോണ്‍ ഫിനിഷിംഗ് മോഡലുകളില്‍ വാഹനം ലഭിക്കും. ആറു സീറ്റര്‍, ഏഴു സീറ്റര്‍ കോണ്‍ഫിഗറേഷനുകളിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. ബ്രാന്‍ഡ് ഹാരിയര്‍ ശ്രേണിയിലും ഇതേ പതിപ്പ് പുറത്തിറക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ രാജ്യവ്യാപകമായി അംഗീകൃത ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിച്ച് പുതുതായി പുറത്തിറക്കിയ വേരിയന്റുകള്‍ ബുക്ക് ചെയ്യാം.