കെ ഫോണിന്റെ ഒടിടി വരുന്നു
Monday, February 24, 2025 12:35 AM IST
കൊച്ചി: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് സേവനദാതാവായ കെ ഫോണിന്റെ ഒടിടി വരുന്നു. ടെന്‍ഡര്‍ നടപടികള്‍ വൈകാതെ ആംഭിക്കും.
രണ്ടു മാസത്തിനുള്ളില്‍ കെ ഫോണിന്റെ ഒടിടി യാഥാര്‍ഥ്യമാകും. ഇതിനുപുറമേ സംസ്ഥാനത്തിനു പുറത്ത് ഇന്റര്‍നെറ്റ് നല്‍കുന്നതിനുള്ള ലൈസന്‍സിനായുള്ള കെ ഫോണിന്റെ ശ്രമങ്ങളും തുടരുകയാണ്. ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ കെ ഫോണ്‍ ആയിരുന്നു ഇന്റര്‍നെറ്റ് പങ്കാളി. കെ ഫോണ്‍ നല്കുന്ന സേവനങ്ങള്‍ പരിചയപ്പെടുത്താന്‍ ഇന്‍വെസ്റ്റ് കേരളയില്‍ എക്സ്പീരിയന്‍സ് സോണ്‍ സജ്ജമാക്കിയിരുന്നു.
സംസ്ഥാനത്ത് കെ ഫോണിന് 75,000ത്തോളം ഉപയോക്താക്കളാണ് നിലവിലുള്ളത്. നിലവില്‍ 31,000ത്തോളം കിലോമീറ്റര്‍ കേബിള്‍ സ്ഥാപിച്ചുകഴിഞ്ഞു. 350 ടിബി ഡാറ്റയാണ് ഏകദേശം ഒരു ദിവസം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. 30,000ത്തോളം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ ഫോണ്‍ നെറ്റ്വര്‍ക്ക് കണക്ട് ചെയ്തു.