റഹ്മാന് വാടാനപ്പള്ളി സാഹിത്യപുരസ്കാരം വി.ജി. തമ്പിക്ക്
Thursday, February 20, 2025 11:06 PM IST
ആലപ്പുഴ: ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതി നല്‍കിവരുന്ന റഹ്മാന് വാടാനപ്പള്ളി സാഹിത്യ പുരസ്കാരം വി.ജി. തമ്പിയുടെ ഇദം പാരമിതം എന്ന നോവലിന്. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം.
കവി, നിരൂപകന്, സംവിധായകന്, പത്രാധിപര്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ വി.ജി. തമ്പി തൃശൂര്‍ സ്വദേശിയാണ്. ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതി സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്കാരം സമര്‍പ്പിക്കും.