അജ്മല്‍ ബിസ്മിയില്‍ ചില് ഔട്ട് കേരള സമ്മര്‍ സെയില്‍
Thursday, February 20, 2025 11:06 PM IST
കൊച്ചി: പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ ചില് ഔട്ട് കേരള സമ്മര്‍ സെയില്‍ ആരംഭിച്ചു. എസി, കൂളര്‍, ഫാന്‍ തുടങ്ങിയവയ്ക്ക് മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവും ഓഫറുകളുമാണ് ഒരുക്കിയിരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രമുഖ ബ്രാന്‍ഡുകളുടെ എസികള്‍ 70ല്‍ അധികം മോഡലുകളില്‍നിന്നും തെരഞ്ഞെടുത്ത് ഒരു രൂപ ഡൗണ്‍പേമെന്റില്‍ പര്‍ച്ചേസ് ചെയ്യാം.
പഴയ എസികള്‍ എക്സ്ചേഞ്ച് ഓഫറിലൂടെ മാറ്റി പുതിയ സ്റ്റാര്‍ റേറ്റഡ് എസികള്‍ വാങ്ങുമ്പോള്‍ 6000 രൂപ വരെയും ലാഭിക്കാം. കാർഡ് പര്‍ച്ചേസിലൂടെ എസി വാങ്ങുമ്പോള്‍ 4,000 രൂപ വരെയുള്ള ഇന്‍സ്റ്റന്റ് കാഷ്ബാക്കും 30 മാസത്തെ ഇഎംഐ ഫെസിലിറ്റിയും ലഭിക്കും.
ഫ്രിഡ്ജ്, മിക്സി, ഡിജിറ്റല്‍ ഗാഡ്ജെറ്റുകള്‍ എന്നിവയ്ക്കും ഓപ്പണ്‍ ബോക്സ് സെയിലിലൂടെ സ്മാര്‍ട്ട്ഫോണുകള്‍ക്കും അജ്മൽ ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും വന്‍വിലക്കുറവ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.