ബിസിനസ്മാന് ഓഫ് ദി ഇയര്‍ പുരസ്കാരം വി.കെ. മാത്യൂസിന്
Thursday, February 20, 2025 11:06 PM IST
കൊച്ചി: സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് (എസ്എഫ്ബിസികെ) കേരളയുടെ പതിനാറാമത് എസ്എഫ്ബിസികെ ബിസിനസ്മാന് ഓഫ് ദി ഇയര്‍ 2024 പുരസ്കാരം ഐബിഎസ് സോഫ്റ്റ്വേര്‍ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ. മാത്യൂസിന്. 23ന് കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ് പുരസ്കാരം സമര്‍പ്പിക്കും.
ആഗോള ട്രാവല്‍, ട്രാന്സ്പോര്ട്ടേഷന്, ലോജിസ്റ്റിക്സ് വ്യവസായലോകത്ത് രാജ്യത്തിന് അഭിമാനാര്‍ഹമായ നേട്ടങ്ങൾ കൈവരിച്ച കമ്പനിയായി ഐബിഎസിനെ വളര്‍ത്തിയെടുത്തതിലുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് എസ്എഫ്ബിസികെ സമിതി വിലയിരുത്തി.