ആദ്യത്തെ ഇലക്ട്രിക് വാഹനവുമായി മാരുതി
Saturday, January 18, 2025 1:02 AM IST
ന്യൂഡൽഹി: മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ‘ഇ വിറ്റാര’ പുറത്തിറക്കി. ഭാരത് മൊബിലിറ്റി ഷോയുടെ ഭാഗമായി ന്യൂഡൽഹിൽ നടന്ന ഓട്ടോ എക്സ്പോയിൽ മോഡലിന്റെ അനാച്ഛാദന ചടങ്ങ് നടന്നു.
യൂറോപ്പ്, ജപ്പാൻ തുടങ്ങി നൂറിലധികം രാജ്യങ്ങളിലേക്ക് ഇലക്ട്രിക് എസ്യുവി കയറ്റുമതി ചെയ്യുമെന്ന് സുസുക്കി മോട്ടോർ കോർപറേഷൻ പ്രതിനിധി ഡയറക്ടറും പ്രസിഡന്റുമായ തോഷിഹിരോ സുസുക്കി പറഞ്ഞു.
49 കിലോവാട്ട്, 61 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളുള്ള ഇ-വിറ്റാരയുടെ റേഞ്ച് ഫുൾ ചാർജിൽ 500 കിലോമീറ്ററാണ്. ഇ വിറ്റാര നിർമിക്കുന്നതിനായി തങ്ങൾ 2,100 കോടിയിലധികം രൂപ നിക്ഷേപിച്ചതായി ലോഞ്ചിൽ സംസാരിച്ച മാരുതി സുസുക്കി ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി തകേവുചി പറഞ്ഞു.